അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണം : സിനിമാ നിർമ്മാതാക്കളുടെ സംഘടന

0

എറണാകുളം: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവർത്തിച്ചു നിർമ്മാതാക്കളുടെ സംഘടന (The Kerala Film Producers Association (KFPA) .ഈ വർഷം റിലീസായ 119 സിനിമകളിൽ വിജയിച്ചത് 26 സിനിമകൾ മാത്രം .സിനിമയുടെ നിർമ്മാണച്ചെലവ് ചുരുക്കിയാൽ മാത്രമേ ഈ വ്യവസായം ഇനി മുന്നോട്ടുപോകൂ .താരങ്ങൾ പ്രതിഫലം കുറയ്‌ക്കാതെ കൂട്ടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.199 സിനിമകൾക്കായി ആകെ 1000 കോടി മുതൽ മുടക്കിയിട്ടുണ്ട് എന്ന് സംഘടന പറഞ്ഞു. ഇതിൽ തിരികെ ലഭിച്ചത് 300 കോടിയാണ്. 700 കോടിയോളം നഷ്ട്ടം സംഭവിച്ചു.

സിനിമകള്‍ വിജയിക്കുമ്പോള്‍ പ്രതിഫലം കൂട്ടുന്ന താരങ്ങള്‍ പരാജയപ്പെടുമ്പോള്‍ അതനുസരിച്ച് പ്രതിഫലം കുറക്കണമെന്ന് പ്രശസ്ത സംവിധായകന്‍ കമല്‍ നാലുവർഷം മുമ്പ് ആവശ്യപ്പെട്ടിരുന്നു. പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ ഒരു ബാലന്‍സ് വേണം. പലപ്പോഴും നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം പ്രതിഫലത്തുക താങ്ങാന്‍ കഴിയില്ലെന്ന് കമല്‍ പറഞ്ഞു.

കലാകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ കലാവിഷ്‌കാരത്തിന് വിലയിടുന്നത് അയാള്‍ തന്നെയാണ്. അതില്‍ ഇടപടേണ്ട ആവശ്യം ഇല്ല. എന്നാല്‍ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ഒരു സിനിമ ഓടിയാല്‍ താരങ്ങള്‍ പ്രതിഫലം കൂട്ടമ്പോള്‍ രണ്ടോ മൂന്നോ സിനിമ പരാജയപ്പെടുമ്പോള്‍ പ്രതിഫലം കുറക്കേണ്ടതല്ലേ എന്നും കമല്‍ ചോദിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *