നടൻ വിജയ രംഗ രാജു അന്തരിച്ചു

0

ചെന്നൈ: വിയറ്റ്നാം കോളനി സിനിമയിൽ മോഹൻലാലിനെതിരെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.ഹൃദ്രോഗവും ഉണ്ടായിരുന്നു. മലയാളികൾക്ക് വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു സുപരിചിതനായത്.നിരവധി കന്നഡ ,തമിഴ് തെലുഗ് ചിത്രങ്ങളിൽ വില്ലനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം രോഗബാധിതനായതിന് ശേഷം വളരെ സാമ്പത്തിക ദുരിതാവസ്ഥയിലൂടെയായിരുന്നു മുന്നോട്ടുപോയിരുന്നത്.സൗത്തിന്ത്യൻ- ബോളിവുഡ് വില്ലനായിരുന്ന പൊന്നമ്പലത്തിനെ പോലെ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *