“വിജയ്‌യുടെ പാർട്ടി ബിജെപി – സി- ടീ൦ – ഡിഎംകെ
ചെന്നൈ: വിജയ്‌യുടെ പാർട്ടി ബിജെപിയുടെ ‘ സി ടീം’ ആണെന്ന് വിമർശിച്ചുകൊണ്ട് തമിഴ്നാട് നിയമമന്ത്രി രഘുപതി.പാർട്ടിരൂപീകരണ സമ്മേനത്തിൽ ഡിഎംകെക്ക് എതിരെ വിജയ് നടത്തിയ പരാമർശങ്ങളെ രൂക്ഷമായി രഘുപതി വിമർശിച്ചു.
തമിഴക വെട്രി കഴകത്തിന്റെ സമ്മേളനം വെറുമൊരു സിനിമാ പരിപാടിമാത്രമാണെന്നും സമ്മേനളനത്തിൽ ആൾക്കൂട്ടം കുറവായിരുന്നുവെന്നും ഇതിലും വലിയ ആൾകൂട്ടമുള്ള സമ്മേളനങ്ങൾ ഡിഎംകെ നടത്തിയിട്ടുണ്ടെന്നും രഘുപതി പറഞ്ഞു.
ഡിഎംകെ അതിന്റെ നീണ്ട ഇന്നിംഗ്‌സുകളിൽ നിരവധി എതിരാളികളെ കണ്ടിട്ടുണ്ടെന്നും പാർട്ടി ശക്തമായി മുന്നോട്ടുപോകുമെന്നും ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവാൻ മാധ്യമങ്ങളോട് പറഞ്ഞു.
DMK എത്രയോ കാലം മുന്നേ പറഞ്ഞതും പ്രവർത്തിച്ചതുമാണ് വിജയ് ഇപ്പോൾ പറയുന്നതെന്നും ഞങ്ങളുടെ നയങ്ങളെ കോപ്പിചെയ്യാനാണ് വിജയാശ്രമിക്കുന്നതെന്നും ഇളങ്കോവൻ പറഞ്ഞു .”75 വർഷത്തെ പാരമ്പര്യമുള്ള ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്കുവേണ്ടി ജയിലിൽ കിടക്കുകയും ചെയ്തവരാണ് DMK പ്രവർത്തകർ . എത്രയോ പാർട്ടികളെ നമ്മൾ കണ്ടു കഴിഞ്ഞു ” ഇളങ്കോവൻ പറഞ്ഞു .
അണ്ണാ ഡിഎംകെയുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ വിജയ്ക്ക് കഴിഞ്ഞേക്കുമെന്നും കൂട്ടിച്ചേർത്തു .
“തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും എടുത്ത ഒരു കോക്ക്‌ടെയിൽ പ്രത്യയശാസ്ത്രം ആണ് വിജയ്‌യുടെ പാർട്ടിയുടേത് .പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കൊണ്ടുവന്നു “എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ . വിജയ്ക്ക് രാഷ്ട്രീയ പ്രവേശനത്തിന് ആശംസകൾ നേരുകയും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ വിജയ്ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിജയ്‌യെ പ്രകീർത്തിച്ച് തമിഴ്‌നാട്ടിലെ എൻഡിഎ ഘടകകക്ഷികൾ രംഗത്തുവന്നു. ടിവികെയുടേത് ഗംഭീര തുടക്കമെന്ന് പുതിയ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടു .
നടന്മാരായ സൂര്യ, ജയം രവി, വസന്ത് രവി,വെങ്കട്ട് പ്രഭുതുടങ്ങിയ പ്രമുഖ താരങ്ങൾ വിജയ്‌യുടെ പുതിയ പാർട്ടിക്ക് ആശംസകൾ നേർന്നു.. ഇതിനിടെ ടിവികെയുടെ മുഖ്യ എതിരാളി ഡിഎംകെയുടെ ഉദയനിധി സ്റ്റാലിനും അഭിപ്രായങ്ങളുമായി രംഗത്തുവന്നിരുന്നു. വിജയ് തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണെന്നും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു . രാഷ്ട്രീയത്തിനാവശ്യം ജനസേവനമാണെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു.