നടൻ സൗബിൻ ഷാഹിർ നടത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്!

0

 

കൊച്ചി: നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. റെയ്‌ഡ്‌ അവസാനിച്ചിട്ടില്ലെന്നും സംഭവത്തിൽ സൗബിനെ വിളിപ്പിച്ച് വിശദീകരണം തേടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

‘മഞ്ഞുമ്മൽ ബോയ്‌സ് സിനിമ’ യുടെ വരുമാനം കേന്ദ്രീകരിച്ച് ,സൗബിൻ്റെ പിതാവ് ബാബു ഷാഹിറിൻ്റെ പറവ ഫിലിം ഹൗസിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ! സിനിമ ‘മഞ്ഞുമ്മൽ ബോയ്‌സ് ‘148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയിരുന്നു . എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്ന് പറഞ് രക്ഷപ്പെടാനാണ് സൗബിന്റെ ശ്രമം.

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ‘ഡ്രീം ബിഗ് ‘ വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്. പരിശോധനയിൽ പറവ ഫിലിംസ് യഥാർഥ വരുമാന കണക്കുകൾ നൽകിയില്ലെന്ന് ഐടി വൃത്തങ്ങൾ പറഞ്ഞു.. പണം വന്ന ഉറവിടം അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇരു നിർമാണ കമ്പനികൾക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നൽകിയതെന്നും ഇതിൽ അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. സൗബിൻ്റെ വീട്ടിൽ ആദായനികുതി വകുപ്പും EDയും അന്യേഷണം തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *