നടൻ സെയിഫ് അലിഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു: അറസ്റ്റു ഉടൻ ഉണ്ടാകുമെന്ന് പോലീസ്
ബാന്ദ്ര : നടൻ സെയിഫ് അലിഖാനെ മോഷണ ശ്രമത്തിനിടയിൽ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു .അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് പോലീസ് .ആക്രമിച്ചതിനു ശേഷം ഇയാൾ രക്ഷപ്പെടുന്ന വീഡിയോ പോലീസ് പുറത്ത് വിട്ടു
ഇന്ന് പുലർച്ചെ ബാന്ദ്രയിലെ വസതിയിൽ വച്ചുനടന്ന സംഭവത്തിൽ സെയ്ഫ് അലിഖാന് ആറ് തവണ കുത്തേറ്റു. പുലർച്ചെ 2.30 ന് മുതുകിൽ കുത്തേറ്റ കത്തിയുമായാണ് ഖാനെ ഒരു ഓട്ടോറിക്ഷയിൽ ലീലാവതി ഹോസ്പിറ്റൽ ആശുപത്രിയിൽ എത്തിച്ചത് . പ്രതിക്കെതിരെ ഭാരതീയ ന്യായ് സൻഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആഴത്തിലുള്ള രണ്ടു മുറിവുകൾ ഉണ്ടെങ്കിലും നടൻ അപകടനില തരണം ചെയ്തുവെന്നും അദ്ദേഹത്തിൻ്റെ നില തൃപ്തികരമാണെന്നും ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. “ന്യൂറോ സർജറിയിലൂടെ അദ്ദേഹത്തിൻ്റെ തൊറാസിക് നട്ടെല്ലിന് സമീപം അപകടകരമായി കിടന്നിരുന്ന കത്തി നീക്കം ചെയ്തു,” ന്യൂറോ സർജനിൽ ഒരാളായ ഡോ. നിതിൻ ഡാങ്കെ മാധ്യമങ്ങളെ അറിയിച്ചു.