നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ: ഒരു കാലഘട്ടത്തിന്റെ പ്രണയമുഖം, നടൻ രവികുമാർ അന്തരിച്ചു. 75 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈവേലാച്ചേരി പ്രശാന്ത് ആശുപത്രിയി വെച്ചായിരുന്നു അന്ത്യം.
അര്‍ബുദരോഗത്തെ തുടര്‍ന്ന ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് .
അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി അടക്കം 100 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത സിനിമ .1975 ല്‍ എ.ബി. രാജ് സംവിധാനം ചെയ്ത ‘ഉല്ലാസ യാത്ര’ എന്ന ചിത്രത്തിലൂടെയാണ് രവികുമാര്‍ മേനോന്‍ എന്ന രവികുമാര്‍ നായകവേഷത്തിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ പ്രണയ നായകനായെത്തി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി. 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. തൻ്റെ കാമുക രൂപത്തിന് ലഭിച്ച ഹൃദ്യമായ പ്രണയഗാനങ്ങൾ രവികുമാറിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട് എന്നത് മറ്റൊരു യാഥാർഥ്യം.നായകനെന്നപോലെ പ്രതിനായകനായും അദ്ദേഹം നിരവധിസിനിമകളിൽ അഭിനയിച്ചു .
ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.സംസ്കാരം നാളെ ചെന്നൈ പോരൂരിൽ വെച്ച് നടക്കും.