നടൻ ഗണപതി മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചു; പൊലീസ് കേസെടുത്തു

0

കൊച്ചി: മദ്യലഹരിയിൽ അപകടകരമായി വാഹനമോടിക്കുകയും പൊലീസ് നിർദേശങ്ങൾ അവഗണിക്കുകയും ചെയ്ത നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണു നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയിലെ ലെയ്നുകൾ പൊടുന്നനെ മാറിമാറി അമിതവേഗത്തിൽ അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

അത്താണി, ആലുവ എന്നിവിടങ്ങളിൽ നടന്റെ വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചുപോയി. ഇതേത്തുടർന്നു കളമശേരിയിൽ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന എറണാകുളം എസിപിയുടെ വാഹനത്തിനു മുന്നിലായിരുന്നു നടന്റെ അഭ്യാസം.ഇന്നലെ രാത്രി എട്ട് മണിയോടെ കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഗണപതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ കാര്‍ വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലീസ് എത്തി കാര്‍ തടഞ്ഞ് പരിശോധിച്ചു.

ഇതിനിടെയാണ് കാര്‍ ഓടിച്ചത് ഗണപതിയാണെന്ന് പൊലീസിന് മനസിലായത്. നടന്‍ മദ്യപിച്ചിരുന്നതായും പൊലീസിന് വ്യക്തമായി. തുടര്‍ന്ന് ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വാഹനത്തിൽ ഗണപതിയെ കൂടാതെ മൂന്ന് പേർ കൂടിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *