‘അമ്മ’ യുടെ തിരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ബാബുരാജ് വിട്ടുനിൽക്കണം : വിജയ്ബാബു

എറണാകുളം : താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ബാബുരാജ് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ മാറി നിന്നിട്ടുണ്ടെന്നും നേതൃസ്ഥാനത്തേയ്‌ക്ക് ഇത്തവണ സ്‌ത്രീകള്‍ വരട്ടെ എന്നുമാണ് വിജയ് ബാബു പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം.
ബാബുരാജിനെതിരെ നിരവധി കേസുകള്‍ നിലവില്‍ ഉണ്ടെന്നും അദ്ദേഹം സത്യങ്ങളെല്ലാം തെളിയിച്ച് തിരിച്ച് വരട്ടെ എന്നുമാണ് വിജയ് ബാബു പറയുന്നത്. ഏതൊരു വ്യക്‌തിയെക്കാളും വലുതാണ് സംഘടന എന്നും അത് ശക്‌തമായി നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും വിജയ് ബാബു പറഞ്ഞു. ഒരു മാറ്റത്തിനായി ഇത്തവണ നേതൃത്വം സ്‌ത്രീകള്‍ ഏറ്റെടുക്കട്ടെ എന്നും നടന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
“എനിക്കെതിരെ ആരോപണം ഉയർന്നപ്പോൾ ഞാൻ മാറിനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കണം. കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവില്‍ ഉണ്ട്. അദ്ദേഹം സത്യങ്ങൾ എല്ലാം തെളിയിച്ച് തിരിച്ചുവരട്ടെ.
താങ്കളെപ്പോലെ സംഘടനയെ നയിക്കാൻ കാര്യക്ഷമതയുള്ള മറ്റ് അനേകം ആളുകൾ ഉള്ളപ്പോൾ എന്തിനാണ് ഇത്ര ധൃതിപ്പെടുന്നത്? അതിനെ കുറിച്ച് ഞാന്‍ തര്‍ക്കിക്കുന്നില്ല. ഏതൊരു വ്യക്‌തിയെക്കാളും വലുതാണ് സംഘടന, അത് ശക്‌തമായി നിലനിൽക്കും. ബാബുരാജ് ദയവായി ഇത് വ്യക്‌തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ നേതൃത്വം സ്ത്രീകൾ ഏറ്റെടുക്കട്ടെ എന്ന് ഞാനും വിശ്വസിക്കുന്നു”, വിജയ് ബാബു പറഞ്ഞു.