കായിക മേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി പ്രതിഷേധാർഹം : AISF
തിരുവനന്തപുരം:കായിക മേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി അംഗീകരിക്കില്ലാ എന്നും പ്രതിഷേധിക്കുന്നവരെ വില ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ AISF.
മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിനും കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിനുമാണ് ഒരുവർഷത്തേയ്ക്ക് കായിക മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുള്ളത് .കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനവേദിയിൽ അത്‍ലറ്റിക്സിൽ സ്പോർട്സ് സ്കൂളുകളെ സ്കൂൾ കിരീടത്തിന് പരിഗണിച്ചതിൽ ഈ രണ്ടു സ്‌കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും പ്രതിഷേധം ഉയർത്തിയിരുന്നു .
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വേദിയിലിരിക്കെയാണ് പ്രതിഷേധം ഉണ്ടായത്.