ഐ പി എസ് ഉദ്യോഗസ്ഥ എന്ന പേരിൽ വോട്ട് നേടി: ആർ. ശ്രീലേഖക്കെതിരെ നടപടിക്ക് സാധ്യത
എറണാകുളം : ഐ പി എസ് ഉദ്യോഗസ്ഥ എന്ന പേരിൽ വോട്ട് നേടി എന്ന് പരാതിയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖക്കെതിരെ തുടർനടപടിയ്ക്ക് നിർദേശം. തിരുവനന്തപുരം ജില്ലാ കലക്ടർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. പരാതിയെക്കുറിച്ച് അറിയില്ലെന്നും വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും ആർ.ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ ശ്രീലേഖ ഐപിഎസ് എന്ന് ഉപയോഗിച്ചെന്ന പരാതിക്ക് പിന്നാലെ ഐപിഎസ് റിട്ടേഡ് എന്നാക്കി മാറ്റാൻ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി രശ്മി ടി എസ് നൽകിയ പരാതിയിലാണ് തുടർനടപടിക്ക് നിർദ്ദേശം.
