ലഹരി കേസിലെ പ്രതികൾ ജയിലധികാരിയെ ആക്രമിച്ചു

എറണാകുളം : ആലുവ സബ്ജയിലിൽ ലഹരി കേസിലെ പ്രതികൾ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചു. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്, മുഹമ്മദ് അസാർ, മുനീസ് മുസ്തഫ എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഭക്ഷണം വിളമ്പുന്ന സമയത്ത് ഒച്ചപ്പാടുണ്ടാക്കിയ അഫ്സലിനെ സൂപ്രണ്ടിന്‍റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴായിരുന്നു അക്രമം.. ജയിലിന്‍റെ ഓഫീസിനും നാശനഷ്ടങ്ങൾ വരുത്തി. സംഭവത്തിൽ ജയിൽ അധികൃതരുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു. പ്രതികളായ നാലുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. സംഭവത്തെ തുടര്‍ന്ന് രണ്ടു പ്രതികളെ വിയ്യൂരിലേക്കും രണ്ടു പേരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി.