പൂനെ ബലാത്സംഗ കേസിലെ പ്രതി അറസ്റ്റിൽ

പൂനെ : പൂനെ ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടി പൊലീസ്. പൂനെ ജില്ലയിലെ ഷിരൂർ തെഹ്‌സിലിലെ ഗ്രാമത്തിലെ സ്വർഗേറ്റ് ബസ് ഡിപ്പോയിൽ നിന്നാണ് ദത്താത്രയ് രാംദാസ് ഗഡെ എന്ന പ്രതിയെ പൂനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.പ്രതിയുടെ ചിത്രം പുറത്തുവിട്ട പോലീസ് വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.സ്വന്തം നാട്ടിലെ കരിമ്പിൻ പാടത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത് എന്നാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെ 5.30 ഓടെയാണ് പൂനെയില്‍ 26കാരി ബലാത്സംഗത്തിന് ഇരയായത്. പൂനെയില്‍ ജോലി ചെയ്യുന്ന യുവതി നാട്ടിലേക്ക് ബസ് കാത്ത് നില്‍ക്കുകയായിരുന്നു. ബസ് വരുന്നത് മറ്റൊരു സ്ഥലത്താണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി യുവതിയെ ഡിപ്പോയിൽ പാർക്ക് ചെയ്‌തിരുന്ന ആളൊഴിഞ്ഞ ബസില്‍ എത്തിച്ചത്. തുടര്‍ന്ന് ഇവിടെവച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ദത്താത്രയ് ഒളിവിലായിരുന്നു. പൊലീസ് സ്റ്റേഷന് നൂറ് മീറ്റര്‍ മാത്രം അകലെവച്ച് നടന്ന സംഭവത്തില്‍ മഹാരാഷ്‌ട്രയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിയുടെ ചിത്രം അടക്കം പുറത്തുവിട്ട് അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് പ്രതി പൊലീസിന്‍റെ പിടിയിലാകുന്നത്.
ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി – എസ്‌സിപി നേതാക്കളും പ്രവർത്തകരും സംഭവത്തിൽ പ്രതിഷേധിച്ചിരുന്നു. ബലാത്സംഗ കേസിലെ പ്രതികക്ക് വധശിക്ഷ നൽകണമെന്നും സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും എൻസിപി ആവശ്യപ്പെട്ടു.
അതിനിടെ, സംസ്ഥാനത്തെ എല്ലാ ബസ് സ്റ്റാൻഡുകളിലും ഡിപ്പോകളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് സർനായിക് ഉത്തരവിട്ടു. ബസ് സ്റ്റേഷനുകളിലും ഡിപ്പോകളിലും പാർക്ക് ചെയ്‌തിട്ടുള്ള എല്ലാ രജിസ്റ്റർ ചെയ്‌ത ബസുകളും ട്രാൻസ്പോർട്ട് ഓഫിസുകൾ പിടിച്ചെടുത്ത വാഹനങ്ങളും ഏപ്രിൽ 15നകം നീക്കം ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. ബസ് സ്റ്റേഷനുകളിൽ വനിതാ സുരക്ഷാ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കണമെന്നും മന്ത്രി സർനായിക് പറഞ്ഞു.