ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിന് മർദ്ദനം പ്രതികൾ പിടിയിൽ
കൊല്ലം : കരുനാഗപ്പള്ളിയിൽ ബൈക്ക് കൊണ്ടിടിച്ചത് ചോദിച്ചതിന് മർദ്ദനം പ്രതികൾ പിടിയിൽ. കുലശേഖരപുരം ആദിനാട് നോർത്ത് വൃന്ദാവനത്ത് പടീറ്റതിൽ സുലൈമാൻ മകൻ സജീവ് 35, കുലശേഖരപുരം ആദിനാട് നോർത്ത് പുത്തൻവീട്ടിൽ ഭരതൻ മകൻ ഗുരുലാൽ 32 എന്നിവർ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.. കഴിഞ്ഞദിവസം പുത്തൻ തെരുവിന് വടക്കുവശം വെച്ച് പ്രതികൾ ലോട്ടറി കച്ചവടക്കാരനെ ബൈക്ക് കൊണ്ടിടിച്ചത് എന്തിനാണെന്ന് ചോദിച്ചതിനുള്ള വിരോധം നിമിത്തം പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് കമ്പി വടി കൊണ്ട് അടിച്ചു മർദ്ദിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരാതിക്കാരൻ കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഗുരു ലാൽ മുക്കുപണ്ടം പണയം തട്ടിപ്പ്, ബലാൽസംഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക്, എസ് ഐ ശ്രീജിത്ത്, എസ് സി പി ഓ ഹാഷിം ,നൗഫൽ ജാൻ ,മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
