പ്രതി കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു; ആശുപത്രിയിലേക്ക് മാറ്റി
പോലീസ് കസ്റ്റഡിയിൽ പ്രതി വിഷം കഴിച്ചു. പത്തനംതിട്ട പുതുശ്ശേരി ഭാഗം സ്വദേശി ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്താണ് സംഭവം.
കസ്റ്റഡിയിലെടുത്ത ഹരീഷിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കൈവശമുണ്ടായിരുന്ന വിഷം കഴിച്ചത്.
സ്ത്രീയെ കടന്നുപിടിക്കുകയും വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് ഹരീഷിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ച പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.