വാഹനാപകടം : 7 കുംഭമേള തീർത്ഥാടകർക്ക് ദാരുണാന്ത്യം

മധ്യപ്രദേശ് :മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ഇന്ന് രാവിലെ മിനി ബസ് ഒരു ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരണപ്പെട്ടു . പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്ന ഏഴ് പേർ സഞ്ചരിച്ചിരുന്ന മിനി ബസ് ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 65 കിലോമീറ്റർ അകലെയുള്ള സിഹോറ പട്ടണത്തിന് സമീപം രാവിലെ 8.30 നാണ് സംഭവം.
ട്രക്ക് തെറ്റായ ദിശയിൽ നിന്ന് ഹൈവേയിലേക്ക് വരികയായിരുന്നതിനാൽ അപകടമുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഏഴ് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ തന്നെ മരണപ്പെട്ടു. അപകടത്തിന് ശേഷം, കളക്ടറും ജബൽപൂർ പോലീസ് സൂപ്രണ്ടും അപകട സ്ഥലത്തേക്ക് പോയി.
കഴിഞ്ഞ ഞായറാഴ്ച്ച ഉത്തർപ്രദേശിലെ സോൻഭദ്രയിൽ മഹാകുംഭമേളയ്ക്ക് എത്തിയ വിശ്വാസികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ട്രെയിലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു .
കഴിഞ്ഞ മൂന്ന് നാല് ദിവസമായി 25-30 കിലോമീറ്ററിലധികം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട അതേ സ്ഥലത്താണ് അപകടം നടന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് വെറും 90 കിലോമീറ്റർ അകലെയുള്ള രേവയിലെ ഗതാഗതക്കുരുക്ക് അയൽ സംസ്ഥാനങ്ങളായ കട്‌നി, സത്‌ന, ജബൽപൂർ ജില്ലകളിലേക്കും വ്യാപിച്ചു.
മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്ക് കാരണം ഞായറാഴ്ച വൻ ഗതാഗത കുരുക്കായിരുന്നു .300 കിലോമീറ്ററോളം നീളുന്ന റോഡുകൾ വാഹന പാർക്കിങ്ങിനുള്ള ഇടമായി മാറിയിരിക്കുകയാണ്.”ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്” എന്നാണ് നെറ്റിസൺസ് ഇതിനെ വിശേഷിപ്പിച്ചത്. പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങളാണ് മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നത്.