വെടിക്കെട്ടിനിടെ അപകടം:അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂർ : അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യം ഉത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിൽ അപകടം .
നാടന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊട്ടാത്തതെന്ന് സംശയിച്ച ഒരു ഗുണ്ട് ഏറെ നേരത്തിനുശേഷം ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് പൊടുന്നനെ പൊട്ടിയതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെയായതിനാല്‍ കാവില്‍ ആളുകള്‍ കുറവായിരുന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ പരുക്കുകള്‍ നിസാരമാണ്. സാരമായി പരുക്കേറ്റ മൂന്നുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.