2022ല്‍ 4317, 2023ല്‍ 4010, ചെറുതല്ല കുറഞ്ഞത് 307 മരണം, റോഡ് അപകടമരണങ്ങളെ കുറിച്ച് എംവിഡി

0

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടമരണങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണം. എഐ ക്യാമറകള്‍ സ്ഥാപിച്ചത് അപകട മരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ടെന്നു എംവിഡി. ഭൂരിഭാഗം ആളുകളും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങിയത് നല്ല പ്രതീക്ഷയാണ് നല്‍കുന്നതെന്നും എംവിഡി അറിയിച്ചു. 2023ലെ റോഡപകടങ്ങളുടെ കണക്ക് നോക്കിയാൽ 4317 അപകട മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്.എന്നാൽ 2022ൽ ഇത് 4010 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് എംവിഡിയുടെ കണ്ടെത്തൽ.

എംവിഡി കുറിപ്പ്: 307 എന്നത് ചെറിയ കുറവല്ല. 2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തു വരുമ്പോള്‍ അപകട മരണം 2022 ലെ 4317 എന്ന നമ്പറില്‍ നിന്ന് 4010 ആയി കുറഞ്ഞതായി കാണാം. അതായത് 2022 നെ അപേക്ഷിച്ച് മരണസംഖ്യയില്‍ 307 പേരുടെ കുറവ് (7.2ശതമാനമാണ്). കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ ഇത് വലിയ ഒരു കുറവാണ് എന്ന് തന്നെ പറയേണ്ടി വരും. 2018ല്‍ 4303, 2019ല്‍ 4440, 2020ല്‍ 2979, 2021ല്‍ 3429 (2020, 21 വര്‍ഷങ്ങള്‍ കോവിഡ് കാലഘട്ടമായിരുന്നു), 2022 ല്‍ 4317 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്.2020 ന്റെ തുടക്കത്തില്‍ ഒരു കോടി നാല്‍പത് ലക്ഷമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം നിലവില്‍ ഒന്നേമുക്കാല്‍ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കുറവ് എന്നതും ശ്രദ്ധേയം.

കഴിഞ്ഞ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ച Al ക്യാമറ നല്ലൊരു പരിധി വരെ അപകട മരണങ്ങള്‍ കുറയാനുള്ള കാരണമായിട്ടുണ്ടെന്നാണ് എംവിഡിയുടെ വിശ്വാസം.കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നടത്തുന്ന എന്‍ഫോര്‍സ്‌മെന്റ്, റോഡുസുരക്ഷാ പ്രവര്‍ത്തനങ്ങളും അപകടങ്ങള്‍ കുറയാന്‍ സഹായകമായി.ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളും മരണവും ഇനിയും കുറക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇതില്‍ നിന്നു മനസിലാവുന്നത്. അതിനായി മുഴുവന്‍ ജനങ്ങളുടെയും പരിപൂര്‍ണ സഹകരണം ഉണ്ടാവണമെന്ന് എംവിഡി അഭ്യര്‍ത്ഥിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *