ദുബായ് ബിഗ് ടിക്കറ്റിൽ മലയാളിക്ക് 15 മില്യൺ ദിർഹം സമ്മാനം.
- 260-ാമത് പരമ്പരയിലാണ് രാജീവിന് സമ്മാനം ലഭിച്ചത്.
അബുദാബി: ബിഗ് ടിക്കറ്റിന്റെ റാഫിൾ നറുക്കെടുപ്പിലൂടെയാണ് യു.എ.ഇ(അൽ-ഐൻ) പ്രവാസി രാജീവ് അരീക്കാട്ടിന് ഒന്നര മില്യൺ ദിർഹം സമ്മാനമായി ലഭിച്ചത്. നറുക്കെടുപ്പിന്റെ 260-ാമത് പരമ്പരയിലാണ് രാജീവിന് സമ്മാനം ലഭിച്ചത്. സമ്മാനം നേടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ബിഗ് ടിക്കറ്റിന്റെ പ്രതിനിധികൾ തന്നെ വിളിച്ചപ്പോൾ ഞെട്ടിപ്പോയെന്നും ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും രാജീവ് പറഞ്ഞു. ഭാര്യക്കും എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കള്‍ക്കും ഒപ്പമാണ് രാജീവ് താമസിക്കുന്നത്. ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാനായാണ് ജോലി ചെയ്യുന്നത്. രാജീവും ഇരുപത് പേരുമാണ് ടിക്കറ്റ് വാങ്ങിയത്. ഭാവി പദ്ധതി ആലോചിച്ചിട്ടില്ലെന്നും ഇപ്പോൾ ഞാനൊരു പട്ടം പോലെ പറക്കുകയാണെന്നും രാജീവ് പറഞ്ഞു.മൂന്ന് വര്‍ഷം മുമ്പാണ് ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. അന്ന് മുതല്‍ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാറുണ്ട്.