അബ്ദുറഹീമിന്റെ മോചനത്തിന് ഇനി ശേഷിക്കുന്നത് 8 ദിനങ്ങൾ മാത്രം
സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിൻ്റെ മോചനത്തിനായി ഒരു നാട് മൊത്തം ഒരുമിക്കുകയാണ്.തുക സങ്കടിപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും. അബ്ദുറഹീമിനെ മോചിപ്പിക്കാൻ ഇനി 8 ദിവസം മാത്രമാണ് മുന്നിലുള്ളത്. 34 കോടി എന്ന ഭീമമായ തുകയാണ് മുൻപിലുള്ളത്. അബ്ദുറഹീമിൻ്റെ മോചനത്തിനായി ഈ തുക കെട്ടിവെക്കേണ്ടതുണ്ട്.നല്ല മനസുകളുടെ പരമാവധി സഹായം തേടുകയാണ് ഇപ്പോൾ ജനകീയ കൂട്ടായ്മ. തുക നൽകാനുള്ള അവസാന തീയതി ഏപ്രിൽ 16 ആണ്.
മോചന തുകയിൽ 10 ശതമാനം പോലും ഇതുവരെ സ്വരുകൂട്ടാൻ ആയിട്ടില്ല. കുടുംബത്തിനായി സൗദിയിൽ പോയ അബ്ദുറഹീം18 വർഷം മുൻപാണ് കേസിലകപ്പെട്ടത്. മകൻ്റെ തിരിച്ചുവരവിനുള്ള തുക ലഭിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മാതാവ് ഫാത്തിമ.അപ്പീൽ കോടതിയിൽ നിന്നു അന്തിമ വിധി വരുന്നതിന് മുമ്പ് 15 ദശലക്ഷം റിയാൽ നഷ്ടപരിഹാരമായി കെട്ടിവെച്ചാൽ മാപ്പ് നാൽകാമെന്നാണ് സൗദി കുടുംബം റിയാദിലെ സാമൂഹിക പ്രവർത്തകനായ അഷ്റഫ് വെങ്ങാട്ടിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുറഹീമിനെ രക്ഷിക്കാനുള്ള ഇടപെടലുകളിലേക്ക് സുഹൃത്തുക്കളും നാട്ടുകാരും കടക്കുകയായിരുന്ന.