എഎപി നേതാവിനെ വെടിവച്ചു കൊന്നു : പഞ്ചാബ്
ചണ്ഡിഗഢ്∙ പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു. എഎപി കർഷക സംഘടനയുടെ പ്രസിഡന്റായ തർലോചൻ സിങ് (ഡിസി–56) ആണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഖന്ന മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.ഇകോലാഹ ഗ്രാമത്തിൽ നിന്നുള്ള തർലോചൻ ഫാമിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് റോഡരികിൽ കിടന്ന തർലോചനെ അദ്ദേഹത്തിന്റെ മകനാണ് പ്രദേശവാസികളുടെ സഹായത്തോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്.