ഡൽഹിയിൽ ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി വ്യാഴാഴ്ച പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ ദേശീയ തലസ്ഥാനത്തെ അദ്ദേഹത്തിൻ്റെ വസതിയിൽ പാർട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി (പിഎസി) യോഗം നടത്തിയതിനു ശേഷമാണ് പ്രഖ്യാപനമുണ്ടായത് .
ആദ്യ പട്ടികയിൽ 11 പേരുകൾ ഉൾപ്പെടുന്നു, ഇതിൽ ആറ് പേർ കോൺഗ്രസിൽ ന്നും ബിജെപിയിൽ നിന്നും കാലുമാറി വന്നവരാണ്.
സ്ഥാനാർത്ഥി – മണ്ഡലം
1. ബ്രഹ്മ സിംഗ് തൻവർ – ചതർപൂർ
2. അനിൽ ഝാ – കിരാഡി
3. ദീപക് സിംഗ്ല – വിശ്വാസ് നഗർ
4. സരിതാ സിംഗ് – റോഹ്താസ്
5. ബിബി ത്യാഗി – ലക്ഷ്മി നഗർ
6. രാം സിംഗ് – ബദർപൂർ
7. സുബൈർ ചൗധരി – സീലംപൂർ
8. വീർ സിംഗ് ഘിംഗാൻ -സീമാപുരി
9. ഗൗരവ് ശർമ്മ – ഘോണ്ട
10. മനോജ് ത്യാഗി – കരവാൽ നഗർ
11. സോമേഷ് ഷൗക്കീൻ – മതിയാല