21 വിമാനത്താവളങ്ങള്‍ അടച്ചു; 200 ലേറെ വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രത തുടരുന്നു. പാകിസ്ഥാനില്‍ നിന്നും പ്രത്യാക്രമണം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തെ 21 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചു. ശനിയാഴ്ച രാവിലെ വരെയാണ് ഇവ അടച്ചിട്ടുള്ളത്.
ജമ്മു, ശ്രീനഗര്‍, ലേ, അമൃത്സര്‍, ധര്‍മശാല, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നിവയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. 200 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍നിന്നും ഉത്തരേന്ത്യയിലേക്കുമുള്ള നിരവധി വിമാന സര്‍വീസുകളും റദ്ദാക്കി. ജാംനഗര്‍, ചണ്ഡിഗഡ്, ഡല്‍ഹി, ഭുജ്, രാജ്‌കോട്ട് വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകളും റദ്ദാക്കി. മെയ് 10 വരെ ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.