ആധാര്‍ തിരിച്ചറിയല്‍ ഇനി സ്വകാര്യ മേഖലയിലും
ന്യുഡൽഹി :ആധാര്‍ ഓതന്‍റിഫിക്കേഷന് (സ്ഥിരീകരണം ) കൂടുതല്‍ സൗകര്യമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇനി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങളിലും ആധാർ ഉപയോഗിക്കാമെന്ന് കേന്ദ്രം . ഇതിനായി കേന്ദ്ര സർക്കാർ ആധാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയതായി ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.
ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വിപുലീകരിക്കുന്നതിനാണ് ആധാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയത്. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് ആധാര്‍ ഓതന്‍റിഫിക്കേഷൻ സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചതെന്ന് കേന്ദ്രം അറിയിച്ചു.