പനി പിടിച്ച കുട്ടിക്ക് കക്കിരി കൊടുക്കുന്നത് തടഞ്ഞു. യുവാവ് സഹോദരിയെ കുത്തിക്കൊന്നു.
കർണ്ണാടക : പനി പിടിച്ച കുട്ടിക്ക് കക്കിരി കൊടുക്കുന്നത് തടഞ്ഞത്തിന്റെ പ്രകോപനത്തിൽ യുവാവ് സഹോദരിയെ കുത്തിക്കൊന്നു. കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവും സഹോദര ഭാര്യയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തിൽ ഫര്‍മാനെ പൊലീസ് അറസ്റ്റ് ചെയ്‌തു.കുത്തേറ്റ ഐമൻ ബാനു (26) സംഭവസ്ഥലത്തു തന്നെ മരിച്ചു. ഫര്‍മാന്‍റെ പിതാവ് സയ്യിദ് (60), സഹോദര ഭാര്യ തസ്ലിമ താജ് (25) എന്നിവർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.