രണ്ടര വയസ്സുകാരി കുഴൽക്കിണറിൽ വീണു; കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയിൽ ഉള്ള കുഴൽക്കിണറിൽ.

0
s23

ജയ്പുർ: രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 35 അടി താഴ്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതർ പറയുന്നത്. ജെ.സി.ബി. ഉപയോ​ഗിച്ച് സമീപപ്രദേശങ്ങളിലെ മണ്ണ് നീക്കാൻ ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിവരം പുറത്തറിയുന്നത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് നീരു എന്ന രണ്ടരവയസ്സുകാരി അബദ്ധത്തിൽ കുഴൽ‌ക്കിണറിൽ വീണത്‌.

പൈപ്പ് വഴി കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് സംഘത്തേയും രക്ഷാപ്രവർത്തനത്തിന് വിളിച്ചിട്ടുണ്ട്.

കുട്ടിയുടെ ചലനങ്ങള്‍ ടോർച്ച് ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്ത് ഇരുട്ടായതും മഴ പെയ്യുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. കുഴിയിൽ മഴവെള്ളം കയറാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *