സഹോദരിയുടെ ഫോൺ എറിഞ്ഞുതകർത്തു ; കിണറ്റിൽ ചാടിയ സഹോദരിക്കും, രക്ഷിക്കാനിറങ്ങിയ സഹോദരനും ദാരുണാന്ത്യം

ചെന്നൈ; തമിഴ്‌നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു.പവിത്രയും മണികണ്ഠനുമാണ് മരിച്ചത്. പവിത്രയുടെ അമിത ഫോണ്‍ ഉപയോഗം മണികണ്ഠന്‍ ചോദ്യം ചെയ്യുകയും വഴക്കിനിടയിൽ പവിത്രയുടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്തിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.പിന്നാലെ ദേഷ്യത്തെ തുടര്‍ന്ന് പവിത്ര കിണിറ്റില്‍ ചാടുകയായിരുന്നു. പവിത്രയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയതിനെ തുടര്‍ന്നാണ് മണികണ്ഠനും ജീവന്‍ നഷ്ടമായത്.സംഭവത്തെ സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്.