ഐപിഎല്ലില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം: ഗുജറാത്തും ഡൽഹിയും നേര്‍ക്കുനേര്‍

0

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസ് (ജിടി) ഡൽഹി ക്യാപിറ്റൽസിനെ (ഡിസി) നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3:30 മുതലാണ് മത്സരം നടക്കുക. ഇത്തവണ ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. പോയിന്‍റ് പട്ടികയിൽ ഡിസി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, ഗുജറാത്ത് രണ്ടാം സ്ഥാനത്താണ്. സീസണിലെ മികച്ച ഫോമിലുള്ള രണ്ട് ടീമുകൾ ഇന്ന് പരസ്പരം ഏറ്റുമുട്ടുമ്പോൾ, കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.വലംകൈയ്യൻ സ്റ്റാർ ബാറ്റര്‍ ശുഭ്‌മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ഈ സീസണിൽ 6 മത്സരങ്ങളിൽ 4 എണ്ണം വിജയിക്കുകയും 2 എണ്ണം തോൽക്കുകയും ചെയ്തു. മുംബൈ ഇന്ത്യൻസ്, ആര്‍സിബി, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവർക്കെതിരായ മത്സരങ്ങളിൽ ഗുജറാത്ത് വിജയിച്ചു. അതേസമയം, പഞ്ചാബിനോടും ലഖ്‌നൗവിനോടുമുള്ള മത്സരത്തിൽ തോൽവി നേരിടേണ്ടി വന്നു.

അതേസമയം, അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ഡൽഹി, കളിയുടെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇതുവരെ കളിച്ച ആകെ 6 മത്സരങ്ങളിൽ 5 എണ്ണത്തിലും ഡിസി ജയിച്ചു. അതേസമയം, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടീം തോറ്റു. ഇന്നത്തെ മത്സരം ജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരാനാണ് ഡിസി ലക്ഷ്യമിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *