ഫ്രിഡ്ജിനുള്ളിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
എറണാകുളം: ചോറ്റാനിക്കരയിൽ ആൾതാമസമില്ലാത്ത വീട്ടിലെ പഴയ ഫ്രിഡ്‌ജിൽ നിന്നും ബാഗിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും അസ്ഥികളും പോലീസ് കണ്ടെത്തി .മുപ്പതുവർഷമായിഇവിടെ ആരും താമസിക്കുന്നില്ല .സാമൂഹ്യ വിരുദ്ധരുടെ ശല്യകൂടിയപ്പോൾ നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത് .വീടിന്റെ ഉടമയായ ഡോക്റ്ററുമായി ബന്ധപ്പെട്ടപ്പോൾ പത്തിരുപതു വർഷമായി അവിടെയാരും താമസിക്കുന്നില്ല എന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം അന്യേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം