ആകാശത്തിലെ അത്യപൂർവ പ്രതിഭാസം,25 ന്

0

ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂർവ പ്രതിഭാസം കാണാൻ ഉടൻ അവസരം. ശുക്രൻ ,ശനി ,ചന്ദ്രൻ എന്നിവയുടെ ഒരുമിച്ചുള്ള ഈ സംഗമത്തെ ‘ട്രിപ്പിൾ കൺജങ്ഷൻ’ എന്നാണ് അറിയപ്പെടുന്നത്.ഈ മാസം 25 ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഇവ ദൃശ്യമാവുക. ഇവർ മൂവരും ചേർന്ന് സ്മൈലി രൂപത്തിൽ ആണ് പ്രത്യക്ഷപ്പെടുക. മുഖത്തെ രണ്ട് കണ്ണുകളായി ശുക്രനും ശനിയും എത്തുമ്പോൾ പുഞ്ചിരി സമ്പൂർണ്ണമാക്കാൻ ചന്ദ്രക്കലയും കൂടി ചേരും,ഇങ്ങനെ ഇവർ മൂവരും ചേർന്ന് ആകാശത്ത് പുഞ്ചിരി തീർക്കും.

തെളിഞ്ഞ ആകാശമാണെങ്കിൽ ലോകത്തെല്ലായിടത്തും ഇവ ദൃശ്യമാകുമെന്നാണ് വാനനിരീക്ഷകരുടെ അഭിപ്രായം.നഗ്നനേത്രങ്ങൾ കൊണ്ടും ഇവ കാണാൻ സാധിക്കും. ബഹിരാകാശത്ത് രണ്ട് വസ്തുക്കൾ അടുത്തടുത്തായി വരുന്നതിനെയാണ് കൺജങ്ഷൻ എന്ന് പറയുന്നത് , എന്നാൽ ഇവിടെ രണ്ട് ഗ്രഹങ്ങളും ഒരു ഉപഗ്രഹവും ഒത്തുചേരുകയാണ് ഇതിനെയാണ് ട്രിപ്പിൾ കൺജങ്ഷൻ എന്ന് പറയുന്നത്. ശുക്രനും ശനിയും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നു എന്ന് പ്രത്യേകത കൂടി ഈ പ്രതിഭാസത്തിനുണ്ട്. സൂര്യൻ ഉദിക്കുന്നതിന് മുൻപ് മാത്രമേ ഇവ കാണാൻ സാധിക്കൂ അതായത് വളരെ കുറച്ച് സമയമാണ് ഇവ ആകാശത്ത് ദൃശ്യമാകുകയുള്ളു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *