ട്രെയിൻ അപകടത്തിൽ പോലീസുകാരൻ മരിച്ച സംഭവം: അപകടമാണോ ആത്മഹത്യ ആണോ എന്ന് വ്യക്തതയില്ലാതെ പോലീസ്

0
RAIL

 

കല്യാൺ :43 കാരനായ പോലീസ് ഉദ്യോഗസ്ഥൻ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച് സംഭവം ആത്മഹത്യ ആണോ അപകടമരണമാണോ എന്ന് വ്യക്തതയില്ലാതെ പോലീസ് . ബോഡി കിട്ടിയ സ്ഥലത്ത് സിസിടിവി ഇല്ലാത്തതാണ് കാരണമായി  റെയിൽവേ പോലീസ് പറയുന്നത്. .

റെയിൽവേ പോലീസ് പറയുന്നതനുസരിച്ച്, മരണപ്പെട്ട ദത്താരായ് ലോഖണ്ഡേ, കല്യാണ് ഈസ്റ്റിലെ മലാംഗ് റോഡിലെ വിദ്യാഹർത്ത അപ്പാർട്ടുമെൻ്റിലാണ് താമസം. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. പർഭാനി ജില്ലയിലെ മാൻവത്ത് ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹം മുംബൈയിലെ ഘട്കോപ്പറിലെ റെയിൽവേ പോലീസ് ആസ്ഥാനത്താണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുകയായിരുന്ന ലോഖണ്ഡേ. ലോക്കൽ ട്രെയിൻ പിടിക്കാൻ കല്യാൺ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തുകയും ഏകദേശം 10.50 ന് ട്രെയിനിൽ നിന്ന് വീണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.അപകടവിവരം അറിയിച്ചതിനെ തുടർന്ന് കല്യാൺ റെയിൽവേ പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഏതാനും മാസങ്ങൾക്കുമുമ്പ് സ്ഥലംമാറ്റത്തിന് ശേഷം ലോഖണ്ഡേ സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. ബീഫ് കൊണ്ടുപോയി എന്ന വ്യാജാരോപണം ഉന്നയിച്ച് 72കാരനെ ട്രെയിനിൽ വെച്ച് ചില യുവാക്കൾ മർദിച്ച കേസിൽ നിഷ്‌ക്രിയത്വം കാണിച്ചെന്ന പരാതിയിലായിരുന്നു മരണപ്പെട്ട ദത്താരായ് ലോഖണ്ഡേയെ സ്ഥലം മാറ്റിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *