മുംബൈയിൽ ബസിടിച്ച് കാസർഗോഡ് സ്വദേശിക്ക് ദാരുണഅന്ത്യം !
മുംബൈ: ഛത്രപതി ശിവാജി ടെർമിനൽസിനു സമീപം ഹോട്ടൽ ശിവാലയ്ക്ക് മുന്നിൽ വെച്ച് വഴിയാത്രക്കാരനായ മലയാളി മരിച്ചു . കാസർകോട് ബദിയടുക്ക സ്വദേശിയായ ഹസൈനാർ അന്ദുഹി (55 )യാണ് മരണപ്പെട്ടത് .ഒരു മോട്ടർസൈക്കിൾ ഇടിച്ചു റോഡിൽ തെറിച്ചുവീണ ഹസൈനാറിൻ്റെ മുകളിലൂടെ BEST ബസ്സ് കയറുകയായിരുന്നു .സംഭവസ്ഥലത്തുവെച്ചു തന്നെ അദ്ദേഹം മരണപ്പെട്ടു .
ബസ്സ് ഇലക്ട്രിക് ഹൗസ്ൽ അണുശക്തി നഗറിലേക്ക് പോകുകയായിരുന്നു. ഡ്രൈവർ ജഗ്ദലയെ പോലീസ് കസ്റ്റഡിയിലെടുത്തു . ഹസൈനാറിനെ ഇടിച്ചു തെറിപ്പിച്ച് കടന്നുകളഞ്ഞ മോട്ടോർ സൈക്കിൾ കാരനെ പോലീസ് തിരയുകയാണ്. ഇന്ന് വൈകുന്നേരം നാലരയ്ക്കാണ് സംഭവം .
ഒരുദിവസം മുമ്പാണ് കുർളയിൽ BEST ബസ്സിടിച്ച് അതി ദാരുണമായി വഴിയാത്രക്കാർ കൊല്ലപ്പെടുന്നത് .അതിൻ്റെ ഞെട്ടൽ മാറുംമുമ്പേയാണ് പുതിയൊരു ബസ്സ് അപകടവാർത്തവരുന്നത്.