കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നു വീണ് മലയാളി മരിച്ചു
കോഴിക്കോട് : കൊയിലാണ്ടി സ്വദേശിയെ കുവൈത്തിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ
ണ്ടെത്തി. ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽനിന്നും വീണു
മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതരായ ബാലുവിന്റെയും കനകയുടെയും മകനാണ് വിജേഷ്. ഭാര്യ. ഗോപിക, മക്കൾ.തൻവി, തനിഷ്ക. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ ആരംഭിച്ചു.