ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്തയും ലഖ്‌നൗവും തമ്മില്‍ ചൂടന്‍ പോരാട്ടം

0

കൊൽക്കത്തയില്‍ ഉച്ചകഴിഞ്ഞ് 3:30നാണ് മത്സരം

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3:30നാണ് മത്സരം. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ മത്സരം സംപ്രേഷണം ചെയ്യും. ജിയോ സിനിമയിൽ ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്.

ഈ സീസണില്‍ കെകെആർ ഇതുവരെ 4 മത്സരങ്ങള്‍ കളിച്ചതിൽ 2 വിജയങ്ങളും 2 തോൽവികളുമാണ് സമ്പാദ്യം. അതേസമയം എൽഎസ്‌ജിയും 4 മത്സരങ്ങലാണ് കളിച്ചിട്ടുണ്ട്. രണ്ട് വിജയങ്ങളും രണ്ട് തോൽവികളുമാണ് ടീം നേടിയത്. ഇരുടീമുകളും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലാണ്. മത്സരം ഉച്ച കഴിഞ്ഞ് നടക്കുന്നതിനാല്‍ വളരെ ചൂട്  ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സരസമയത്ത് താപനില 30 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. വൈകുന്നേരത്തേക്ക് അടുക്കുമ്പോൾ താപനില 27 ഡിഗ്രി സെൽഷ്യസായി കുറയാൻ സാധ്യതയുണ്ട്. ഐപിഎല്ലിൽ ഇതുവരെ കൊൽക്കത്തയും ലഖ്‌നൗവും തമ്മിൽ ആകെ 5 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കെകെആർ 2 മത്സരങ്ങളിൽ ജയിച്ചപ്പോള്‍ എൽഎസ്‌ജി 3 മത്സരങ്ങളിൽ ജയം നേടി.

സാധ്യതാ പ്ലേയിംഗ്-11

കൊൽക്കത്ത: ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ, അംഗ്കൃഷ് രഘുവംശി, വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, മൊയിൻ അലി, ഹർഷിത് റാണ, വരുൺ ചക്രവർത്തി. ഇംപാക്ട് പ്ലെയർ – വൈഭവ് അറോറ/സ്പെൻസർ ജോൺസൺ.

ലഖ്‌നൗ: എയ്ഡൻ മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആയുഷ് ബഡോണി, ഡേവിഡ് മില്ലർ, ഷഹബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, ആവേശ് ഖാൻ, ആകാശ് ദീപ്, ദിഗ്വേഷ് രതി. ഇംപാക്ട് പ്ലെയർ – അബ്ദുൾ സമദ്/രവി ബിഷ്ണോയ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *