ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; 4 മരണം
തൃശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. ചെറുതുരുത്തി സ്വദേശി ഷാഹിന, ഷാഹിനയുടെ അനുജത്തിയുടെ മകൻ ഫുവാത്ത് (12) ഷാഹിനയുടെ ഭർത്താവ് കബീർ, മകൾ പത്തു വയസ്സുള്ള സറ വരാണ് മരിച്ചത്. ആദ്യം രണ്ടുപേരുടെ മൃതദേഹമാണ് ലഭിച്ചിരുന്നത് .ഫയർഫോഴ്സും പൊലീസും ചേർന്ന് സ്ഥലത്ത് തിരച്ചിച്ചലിലാണ് മറ്റുള്ളവരേയും കണ്ടെത്തിയത്.
സഹോദരിക്കും കുടുംബത്തിനുമൊപ്പം ഭാരതപ്പുഴ കാണാൻ എത്തിയതായിരുന്നു കബീർ.കുട്ടികൾ പുഴയിലേക്ക് ഇറങ്ങിയപ്പോൾ പിന്നാലെ പോയതായിരുന്നു കബീറും ഷാഹിനയും.എല്ലാവരും ഒഴുക്കിൽപ്പെട്ടു.