അനുശോചന യോഗം നടന്നു

മുംബൈ: രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സമത്വ സാഹോദര്യ മനോഭാവത്തിനും എതിരെ നടന്ന പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഡോംബിവിലിയിലെ നായർ വെൽഫെയർ അസ്സോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു .
രാജ്യം നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ നമ്മൾ ഓരോരുത്തരും വ്യക്തിപരമായി തന്നെ വളരെയധികം കരുതൽ എടുക്കേണ്ടതുണ്ടെന്ന പൊതുവായ അഭിപ്രായം സദസ്സിൽ നിന്ന് ഉയർന്നു.. മാനുഷികമൂല്യം തെല്ലുമില്ലാത്ത തീവ്രവാദികളുടെ പഹൽഗാം ഇനിയും ആവർത്തിക്കപ്പെട്ടേക്കാം. എന്നാൽ അത് സാധ്യമാകാത്ത രീതിയിൽ നമ്മളേവരും രാജ്യ സുരക്ഷയുടെ വ്യവസ്ഥിതികളെയും നിയമങ്ങളേയും അനുസരിച്ച് നല്ല പൗരൻമാരായി ജീവിക്കണമെന്ന് മുതിർന്ന അംഗങ്ങൾ ഉപദേശിച്ചു. പ്രസിഡൻ്റ് കെ. വേണുഗോപാൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു..