സ്ഥാനാർത്ഥിക്കെതിരെ വധശ്രമത്തിന് കേസ്

0

നവിമുംബൈ:ഐറോളി നിയോജക മണ്ഡലത്തിൽ നിന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കെതിരെ കോപാർഖൈറനെ പോലീസ് വധശ്രമത്തിന് കേസെടുത്തു.കൊലപാതകശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ഉത്തരവുകൾ അനുസരിക്കാതിരിക്കൽ തുടങ്ങി ഭാരതീയ ന്യായ് സന്ഹിതയുടെ (ബിഎൻഎസ്) ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മഹാരാഷ്ട്ര സ്വരാജ്യ പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന അങ്കുഷ് കദം , ബിജെപി മുൻ കോർപ്പറേറ്റർ ശങ്കർ മോറെയുടെ മകൻ ജയേഷ് മോറെ (28 )യെ സംഘം ചേർന്ന് ആക്രമിച്ചതയാണ് പരാതി.
ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം.വാക്ക് തർക്കമായി തുടങ്ങിയത് പെട്ടെന്ന് അക്രമത്തിലേക്ക് നീങ്ങി.
ജയേഷ് മോറെയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ജയേഷിൻ്റെ സഹോദരൻ രോഹിത് മോറെയാണ് പോലീസിൽ പരാതി നൽകിയത് .
“സ്വതന്ത്ര സ്ഥാനാർത്ഥിയുടെകൂടെയുണ്ടായിരുന്ന മുപ്പതോളം പാർട്ടി പ്രവർത്തകർ പ്രശ്‌നമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ബിജെപി ബൂത്തിലേക്ക് അതിക്രമിച്ചു കയറി മോറെയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സീനിയർ ഇൻസ്‌പെക്ടർ ഔദുംബർ പാട്ടീൽ പറഞ്ഞു.

“കദമിനെ പ്രേരിപ്പിച്ചതെന്താണെന്ന് ഞങ്ങൾക്കറിയില്ല, അയാൾ പെട്ടെന്ന് തൻ്റെ ആളുകളുമായി വന്ന് ബൂത്തിൽ എന്തോ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിക്കാൻ തുടങ്ങി. എൻ്റെ മകൻ ഇതിൽ ഉൾപ്പെട്ടിട്ടില്ല, അവൻ ഭക്ഷണവുമായി വരികയായിരുന്നു, എന്നിട്ടും ആളുകൾ അവനെ അതിക്രൂരമായി മർദ്ദിച്ചു. .” ശങ്കർ മോറെ പറഞ്ഞു.
വോട്ടർമാർക്ക് വിതരണം ചെയ്യാൻ പണവുമായിഎത്തിഎന്നാരോപിച്ചായിരുന്നു മർദ്ദനമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *