മുംബൈയിൽ ഓടുന്ന ബസ്സിന് തീപിടിച്ചു

മുംബൈ: ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്) ൻ്റെ ഡബിൾ ഡെക്കർ ബസിന് സൗത്ത് മുംബൈയിലെ സിദ്ധാർത്ഥ് കോളേജ് സിഗ്നലിന് സമീപം വെച്ച് തീപിടിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഭാട്ടിയ ബാഗിൽ നിന്ന് ബാക്ക്ബേ ഡിപ്പോയിലേക്ക് പോകുകയായിരുന്ന ബസിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത് . പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, മുൻവശത്തെ ഇടതുവശത്തെ ടയറിനോട് ചേർന്നുള്ള ഉയർന്ന വോൾട്ടേജ് ബാറ്ററി സിസ്റ്റത്തിന് സമീപമാണ് തീപിടുത്തമുണ്ടായത്.കണ്ടക്ടർ ഉടൻ തന്നെ മുംബൈ ഫയർ ബ്രിഗേഡിനെയും ലോക്കൽ പോലീസിനെയും വിവരമറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ഉടൻ തന്നെ തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.