വോട്ടർ പട്ടികയിലില്ല; മരിച്ചെന്ന കാണിച്ച് പട്ടികയിൽ നിന്നും ഒഴിവാക്കി, ബിഎല്‍ഒയ്ക്ക് സസ്പെൻഷൻ
കാസര്‍കോട്: വെസ്റ്റ് എളേരിയില്‍ ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന കാരണം കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സംഭവത്തില്‍ ബിഎല്‍ഒ യെ സസ്പെന്റ് ചെയ്തു. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരിന്റേതാണ് നടപടി. വെസ്റ്റ് എളേരിയിലെ 51 -ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ സീന തോമസിനെയാണ് സസ്പെന്റ് ചെയ്തത്. മരിച്ചവര്‍ക്ക് പകരം ജീവിച്ചിരിക്കുന്ന 14 പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിഎന്നായിരുന്നു പരാതി.