കെ കെ ശൈലജയ്ക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല കമന്റ്; യൂത്ത് ലീഗ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസെടുത്തു പൊലീസ്. യൂത്ത് ലീഗ് പ്രവർത്തകൻ ഷെഫീക്കിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കെ കെ ശൈലജയെ ഫേസ്ബുക്കിലൂടെ അശ്ലീല കമന്റിട്ട് അപകീർത്തിപ്പെടുത്തിയെന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിലാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്.തനിക്കെതിരെ നടക്കുന്നത് അധാർമിക സൈബർ ആക്രമണമെന്ന് കെ കെ ശൈലജ പ്രതികരിച്ചു.
തന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെടുന്നു.തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി തനിക്ക് വ്യാജ ആരോപണങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ലെന്നും കെ കെ ശൈലജ വക്തമാക്കി.അതിനിടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കെ കെ ശൈലജയുടെ പ്രസ്താവനക്കെതിരെ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ രംഗത്തെത്തിയിരുന്നു.കെ കെ ശൈലജയുടേത് നിലപാട് മാറ്റം എന്നും ഹസ്സന്റെ വിമർശനം.