പിറന്നാൾ‌ പാർട്ടിക്കിടെ സംഘർഷം; തിരുവനന്തപുരത്ത് അഞ്ചു പേർക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ​ഗുരുതരം

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിറന്നാൾ പാർട്ടിക്കിടെ ബാറിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഇന്നലെ രാത്രിയോടെയാണ് കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ബാർ റെസ്റ്റോറന്റിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

ശ്രീകാര്യം സ്വാദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്,അതുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഷാലുവിന് ശ്വാസകോശത്തിലും സൂരജിന് കരളിനുമാണ് കുത്തേറ്റത്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. ഇവർ അപകടനില തരണംചെയ്തു എന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

സംഭവുമായി ബന്ധപ്പെട്ട് സംഭവവുമായി ബന്ധപ്പെട്ട് ഷമീം, ജിനോ, അനസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിക്കിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. കസ്റ്റഡിയിലുള്ളവർക്ക് മറ്റേതെങ്കിലും കേസുമായി ബന്ധമുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, കഴക്കൂട്ടത്തും പരിസരത്തും അക്രമിസംഘങ്ങളുടെ ഇത്തരം സംഭവങ്ങൾ പതിവായിരുന്നു. പൊലീസ് നടപടി കടുപ്പിച്ചതോടെ ഇവരുടെ ശല്യം കുറഞ്ഞിരിക്കുകയായിരുന്നു. പ്രദേശത്ത് ലഹരി മരുന്ന് വില്പയും വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. ടെക്നോപാർക്കിലെ വിവിധ കമ്പനികളുടെ ജീവനക്കാരാണ് ലഹരിസംഘങ്ങളുടെ പ്രധാന ഉപഭോക്താക്കൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *