കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജി കൃഷ്ണകുമാറിന് പരുക്ക്
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരുക്ക്. കൊല്ലം മുളവന ചന്തയിലാണ് പ്രചരണത്തിനിടെയാണ് നടനും, എൻഡിഎ സ്ഥാനാർഥിയുമായ കൃഷ്ണകുമാറിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്ക്, പ്രചരണത്തിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരുക്കേൽക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി പ്രചരണം തുടർന്നു.