474.51 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: ദുബായിൽ നിന്നും കൊച്ചിയെലെത്തിയ യാത്രക്കാരനിൽ നിന്നും 474.51 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് സ്വർണവുമായി കസ്റ്റംസിന്‍റെ പിടിയിലായത്. മുജീബ് റഹ്മാന്‍റെ ദേഹപരിശോധനയിലാണ് ഒളിപ്പിച്ചിരുന്ന 212.78 ഗ്രാം വരുന്ന ഗുളിക രൂപത്തിലുള്ള സ്വർണം കണ്ടെത്തിയത്. ചോക്ലോറ്റ് സമ്മാനപ്പെട്ടിയുടെ ഉള്ളിലായി ഒളിപ്പിച്ച നിലയിൽ സ്വർണം കലർന്ന പേപ്പർ ഷീറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന് 261യ73 ഗ്രാം തൂക്കമുണ്ട്.