കോൺഗ്രസിൽ വീണ്ടും രാജി..
കോട്ടയം: കേരള കോൺഗ്രസ് ജോസഫിൽ ഗ്രൂപ്പിൽ വീണ്ടും രാജി. ഉന്നതാധികാരസമിതി അംഗം അറക്കൽ ബാലകൃഷ്ണൻ രാജിവച്ചു. ഇനി മുതൽ കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിൽ പ്രവർത്തിക്കും.
ജോസഫ് വിഭാഗം കൊല്ലം ജില്ലാ പ്രസിഡണ്ടായിരുന്നു. മോൻസ് ജോസഫിന്റെ അപ്രമാദിത്വം ആണ് ജോസഫ് വിഭാഗത്തിൽ നടക്കുന്നതെന്നും യുഡിഎഫിനെ ചതിച്ച ആളാണ് ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി നിൽക്കുന്ന ഫ്രാൻസിസ് ജോർജെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു. ഒരു നിലപാടില്ലാത്ത വ്യക്തിയാണ് ഫ്രാൻസിസ് ജോർജ് എന്നും അറക്കൽ ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.
നേരത്തെ യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാവും. കേരള കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎക്കൊപ്പം പ്രവര്‍ത്തിക്കാനാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.