വി.ഡി സതീശനെതിരെ വ്യാജ പ്രചരണം; ഡി.ജി.പിക്ക് പരാതി നല്കി പ്രൈവറ്റ് സെക്രട്ടറി
തന്റെ പേരിൽ തെറ്റായ വാർത്ത സമൂഹം മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു എന്ന പേരിൽ പോലീസിൽ പരാതി നൽകി വി ഡി സതീശൻ. ‘ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മിത ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്.’- എന്ന തലക്കെട്ടിലാണ് സി.പി.ഐ.എം സമൂഹമാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചരണം നടക്കുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ് വി ഡി സതീശന്റെ ഓഫീസ്.
കേരളത്തിലെ പ്രളയം സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്ത എഡിറ്റ് ചെയ്താണ് നെല്യൂ@n311yu എന്ന X അക്കൗണ്ടില്‍ നിന്നും വ്യാജ നിര്‍മ്മിതി പോസ്റ്റ് പ്രചരികജ്ന്നത്. വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്കിയ പരാതിയിലെ ആവിശ്യം.