ഞായറാഴ്ച മുതൽ വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തും
കൊച്ചി: വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഹൈക്കോടതി- ഫോർട്ട് കൊച്ചി പാതയിലാണ് സർവീസ് നടത്തുക. അരമണിക്കൂർ ഇടവേളയിലാവും സർവീസ്. ഹൈക്കോർട്ട് ജങ്ഷനിലി് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചിയിലേക്ക് സർവീസിന് തുടക്കം കുറിക്കുന്നത്.