പാനൂർ സ്ഫോടന കേസ്; 3 പേർ കൂടി അറസ്റ്റിൽ
കണ്ണൂർ: പാനൂർ ബോംബ് നിർമ്മാണ കേസിൽ 3 പേർകൂടി അറസ്റ്റിൽ. വടകര മടപ്പള്ളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശി രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ബോംബ് നിർമിക്കാനുള്ള വെടിമരുന്ന് വാങ്ങിയത് ബാബുവിൽ നിന്നാണെന്നാണ് കണ്ടെത്തൽ.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇതിൽ 2 പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രണ്ടാം പ്രതി ഷെറിൻ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയവെ മരിച്ചിരുന്നു.