ബിറ്റ്കോയിൻ തട്ടിപ്പു കേസ്: ശിൽപ്പ ഷെട്ടിയുടെ 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് പിടിച്ചെടുത്ത് ഇഡി

0

ന്യൂഡൽഹി: ബിറ്റ് കോയിൻ തട്ടിപ്പു കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് പിടിച്ചെടുത്ത് ഇഡി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ശിൽപ്പയുടെ പുനെയിലുള്ള ബംഗ്ലാവ്, ജുഹുവിലുള്ള ഫ്ലാറ്റ്, ഇക്വിറ്റി ഓഹരികൾ എന്നിവയും പിടിച്ചെടുത്ത സ്വത്തു വകകളിൽ ഉൾപ്പെടുന്നുണ്ട്. ബിറ്റ് കോയിൻ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി.

2017ലാണ് കേസിനാസ്പദമായ സംഭവം. മാസം പത്തു ശതമാനം വീതം തിരിച്ചു നൽകാമെന്ന വ്യാജ വാഗ്ദാനത്തിലൂടെ അക്കാലത്ത് 6,600 കോടി രൂപ വില വരുന്ന ബിറ്റ്കോയിനുകളിൽ പലരിൽ നിന്നുമായി സ്വന്തമാക്കിയെന്ന കേസിൽ വാരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റ, അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ്, നിരവധി ഏജന്‍റുമാർ എന്നിവർക്കെതിരേ മഹാരാഷ്ട്ര , ഡൽഹി പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു.

രാജ് കുന്ദ്ര ഇത്തരത്തിൽ 285 ബിറ്റ് കോയിൻ സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു. നിലവൽ 150 കോടി വിലമതിക്കുന്ന 285 ബിറ്റ് കോയിൻ കുന്ദ്രയുടെ കൈവശമുള്ളതായും ഇഡി ആരോപിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *