ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ലോക്സഭാ തെരഞ്ഞെടുപ്പിൽ 102 മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.
21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാർത്ഥികള്‍ നാളെ ജനവിധി തേടും. തമിഴ്നാട്ടിലെ 39 സീറ്റുകളിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാകും. രാജസ്ഥാനില്‍ 12 സീറ്റുകളിലും, യുപിയില്‍ എട്ടിലും, ബിഹാറില്‍ നാലിലും, ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.ഇന്ന് മണ്ഡലങ്ങളിൽ നിശബ്ദ പ്രചാരണം നടത്താം.