പൊള്ളുന്നു സ്വർണവില
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ ആദ്യമായി സ്വർണ വില 54000 കടന്ന സ്വർണത്തിന് ഇന്ന് വില 54360. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കണക്കു കൂട്ടാൽ.ഒരു പവന് 720 രൂപ വർദ്ധിച്ചതോടെയാണ് വിപണി ഇന്നലെ വില 54360 രൂപ ആയായത്.ഇന്ന് സ്വർണ വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല.
ഒരു ഗ്രാം (22 കാരറ്റ്) സ്വർണത്തിന്റെ വിപണി വില 6795 രൂപയായി.18 കാരറ്റ് സ്വർണത്തിന്റെ വില 5690 രൂപയായിപ്പോൾ.പവന് 50880 രൂപ എന്ന നിരക്കിലായിരുന്നു ഏപ്രില്‍ ആദ്യം സ്വർണ വില.രണ്ടാം തിയതി വിലയില്‍ 200 രൂപയുടെ കുറവ് ഉണ്ടായതോടെ വില 50680 ലേക്ക് എത്തി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇതായിരുന്നു. പിന്നീടുള്ള ഓരോ ദിവസവും സ്വർണ വിലയില്‍ വലിയ കയറ്റാമുണ്ടായി. ഒരു ദിവസം രണ്ട് തവണ വരെ സ്വർണ വില ഉയർന്ന സാഹചര്യമുണ്ടായി. 1160 രൂപയുടെ വർധനവായിരുന്നു ഏപ്രില്‍ ആറിന് രേഖപ്പെടുത്തിയത്.