ബിജെപിയുടെ ജനദ്രോഹ ഭരണത്തിനെതിരെ,എല്ലാ വോട്ടുകളും യുഡിഎഫിനു നൽകണമെന്ന്പാ;ണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
കോട്ടയം :ജനദ്രോഹ ഭരണത്തിലൂടെ രാജ്യത്തെ തകർച്ചയിലെത്തിച്ച
ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പാർലമെൻറ് മണ്ഡലത്തിലെ നൂറുകണക്കിന് കേന്ദ്രങ്ങളിൽ നടക്കുന്ന കുടുംബ സംഗമങ്ങളുടെ കേന്ദ്രതല ഉദ്ഘാടനം അതിരമ്പുഴ മണ്ഡലത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിയമനിർമ്മാണമാണ് പാർലമെൻറിൽ ഉണ്ടാകേണ്ടത്. എന്നാൽ ഇതിനു ഘടക വിരുദ്ധമായി പാർലമെന്റിനെ
നോക്കുകുത്തിയാക്കി മാറ്റിയ ഭരണകൂടമാണ് രാജ്യം ഭരിച്ചത്. പാർലമെൻറിൽ ഇതുവരെ മണിപ്പൂർ പ്രശ്നം ചർച്ച ചെയ്യാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ പൗരത്വനിയമത്തിന്റെ കാര്യത്തിലും ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് കാണിച്ചത്. രാജ്യത്ത് സൗഹാർദത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും അന്തരീക്ഷം തകർത്ത ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശൃപ്പെട്ടു.
അതിരമ്പുഴ സെൻട്രൽ വാർഡിൽ ഗ്രാമപഞ്ചായത്ത് അംഗം ഫസീന സുധീറിന്റെ വസതിയിൽ ചേർന്ന കുടുംബസംഗമത്തിൽ അതിരമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബിജു വലിയമല അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി
ജനറൽ കൺവീനർ മോൻസ് ജോസഫ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി.
ചാണ്ടി ഉമ്മൻ എം എൽ എ , കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗങ്ങളായ അപു ജോൺ ജോസഫ് , അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ.ജയ്സൺ ജോസഫ് , മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി , പി.വി മൈക്കിൾ , റഫീഖ് മണിമലയിൽ , ജെറോയി പൊന്നാറ്റിൽ , അസീസ് കുമാരനെല്ലൂർ, കെ.ജി. ഹരിദാസ് , ജോസ് അമ്പലക്കുളം ,റ്റോമി വേദഗിരി, അഡ്വ. മൈക്കിൾ ജെയിംസ്, തുടങ്ങിയവർ പ്രസംഗിച്ചു.